കുട്ടികളിലെ ഇന്‍റര്‍നെറ്റ് ഉപയോഗം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍.

0
63

മുംബൈ: കുട്ടികള്‍ക്കിടയിലെ ഇന്‍റര്‍നെറ്റ് ഉപയോഗം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലെന്ന് പഠനം. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് റൈറ്റ്‌സ് ആൻഡ് യു (CRY) എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കുട്ടികളുടെ മാത്രമല്ല, എല്ലാ പ്രായക്കാരിലുമുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം കണക്കിലെടുത്താലും മഹാരാഷ്ട്രയാണ് മുന്നില്‍. പശ്ചിമ ബംഗാള്‍,മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. കൗമാരക്കാരാണ്(14-18 വയസ്) ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. കുട്ടികളില്‍ 6 മുതല്‍ 14 വയസിനിടയിലുള്ളവരാണ് കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ മുന്നില്‍. വ്യത്യസ്ത പ്രായത്തിലുള്ള ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള ശരാശരി ഇന്റര്‍നെറ്റ് ഉപഭോഗത്തിലെ ചെറിയ വ്യതിയാനങ്ങളും പഠനം എടുത്തുകാണിക്കുന്നു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും സൈബര്‍ ഭീഷണി നേരിടുന്നതായും ഓണ്‍ലൈനില്‍ അജ്ഞാതരായ വ്യക്തികളില്‍ നിന്ന് സൗഹൃദ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നതായും സര്‍വെയില്‍ സമ്മതിച്ചു. ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം എന്നിവയെക്കാള്‍ മഹാരാഷ്ട്രയിലെ കൗമാരക്കാര്‍ക്കിഷ്ടം സ്നാപ് ചാറ്റാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ വെര്‍ച്വല്‍/സൈബര്‍ ലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് കാമ്ബയിന്‍റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here