ന്യൂഡൽഹി: കൊറോണ വാക്സിൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നാളെ വീണ്ടും ഡ്രൈ റൺ നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നാളെ ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡ്രൈ റണ്ണിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധന്റെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ഉന്നത തല യോഗം ചേരും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഡ്രൈ റൺ നടത്തുന്നത്.
രാജ്യത്തൊട്ടാകെയുള്ള 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായിരുന്നു ഡ്രൈ റൺ നടത്തിയത്. രാജ്യത്ത് കൊറോണ വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഡ്രൈ റൺ നടത്തുന്നത്. വാക്‌സിനേഷൻ പ്രക്രിയയുടെ ആദ്യാവസാന പരിശോധനയാണ് ഇതിന്റെ ലക്ഷ്യം.