ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് പന്തെറിയുമ്പോള്‍ പിച്ചില്‍ സ്പിന്നിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഷാഹിദി ആദം ബാറ്റുചെയ്യാന്‍ തീരുമാനിച്ചത്.
എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുണ്ട്. അവസാന മത്സരം ജയിച്ച് സെമിയിലേക്കെത്താനാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക. അതേ സമയം എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സെമി സാധ്യത കണ്ടെത്താനാണ് ശ്രമിക്കുന്നത്.9 മത്സത്തില്‍ നിന്ന് 10 പോയിന്റുള്ള ന്യൂസീലന്‍ഡ് നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ വമ്പന്‍ ജയം നേടിയാല്‍ അഫ്ഗാന് നേരിയ സെമി സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്ക കരുത്തരുടെ നിരയാണെങ്കിലും നെതര്‍ലന്‍ഡ്‌സിനോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനും അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയക്കെതിരേ അഫ്ഗാന്‍ ജയിക്കേണ്ടതായിരുന്നെങ്കിലും മോശം ഫീല്‍ഡിങ് കാരണം മത്സരം കൈവിട്ടുകളയുകയായിരുന്നു.സെമി പ്രതീക്ഷ കാര്യമായില്ലെങ്കിലും ജയത്തോടെ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാവും അഫ്ഗാനിറങ്ങുകയെന്നുറപ്പ്.