കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍. ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്.
നേരത്തേയും ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് അശ്വതി ബാബു. നൗഫലായിരുന്നു വാഹനം ഓടിച്ചത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ ലഹരിയില്‍ വാഹനം ഓടിച്ച യുവാവ് മറ്റ് വാഹനങ്ങളില്‍ തട്ടുകയായിരുന്നു.
കൊച്ചിയിലെ ഡിജെ പാർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. സിനിമാ, സീരിയൽ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു.