തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പരിശോധനയിൽ പിസിആർ പരിശോധന കൂട്ടണമെന്ന പ്രഖ്യാപനത്തെ അവഗണിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വിശദമായ പഠനത്തിൽ ആന്റിജൻ പരിശോധന തന്നെ ആണ് ഫലപ്രദമെന്ന് പറയുന്നു.
പിസിആർ പരിശോധന ജോലിഭാരം കൂട്ടുമെന്നും, ചെലവ് വർധിപ്പിക്കുമെന്നും പറയുന്നു. പിസിആർ പരിശോധനയിൽ രോഗം വന്ന് പോയവരിലും 42 ദിവസം വരെ റിസൾട്ട് പോസിറ്റീവ് ആയി കാണിക്കും. ആന്റിജൻ പരിശോധന ഇന്ന് സംസ്ഥാനത്തെ ശാസ്ത്രീയമായ രീതിയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഒരു ലക്ഷം പേരുടെ കൊവിഡ് പരിശോധന നടത്താനും, പി സി ആർ ടെസ്റ്റ് 70 % ആയി വർധിപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.