KSRTC സ്വിഫ്റ്റ് ബസ്സിൽ വ്യാജ സിഡിയിൽ പുത്തൻ തമിഴ് പടത്തിന്റെ പ്രദർശനം.

0
98

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ (KSRTC Swift Bus) കഴിഞ്ഞ മാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാൽ അവരെ സസ്പെൻഡ് ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here