സംവിധായകൻ മേജര്‍ രവിക്കെതിരെ കേസ്

0
58

സംവിധായകൻ മേജർ രവിയ്ക്കെതിരെ കേസെടുത്ത് പോലീസ്. വഞ്ചനാ കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12. 5 ലക്ഷം രൂപ തട്ടിയെന്നാണ് പാരാതി. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതിയില്‍ പറയുന്നു. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്‌ഥാപനത്തിൻ്റെ സഹ ഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു.

ഇരിങ്ങാലക്കുട പോലീസാണ് കേസെടുത്തിരിക്കുന്നത്. തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും ഇയാള്‍ നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു.

മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് മേജര്‍ രവിക്കെതിരെയും മറ്റും കേസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here