മുക്കം: മുക്കം നഗരസഭ പരിധിയിൽ കൂട്ടുകാരന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുപ്പതോളം കുട്ടികൾ ക്വാറന്റൈനിൽ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനോടൊപ്പം ഫുട്ബോൾ കളിച്ച മുപ്പതോളം കുട്ടികളാണ് ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെ മകനോടൊപ്പം ഫുട്ബോൾ കളിയിൽ പങ്കാളികളായ മുപ്പതോളം കുട്ടികളാണ് ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വന്നത്. ക്വാറന്റൈൻ പൂർത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞാണ് സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.