ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേര് മാറ്റി,

0
96

ചണ്ഡിഗഡ് : സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനുള്ള ആദരമായി ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗദ്സിംഗ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് മാറ്റി. ഭഗത്‍ സിംഗിന്റെ 115ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റേ പേര് മാറ്റിയത്.   ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമൻ ആണ് വിമാനത്താവളത്തിന്റെ പേര് ഔദ്യോഗികമായി മാറ്റിയത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരായ ബൻവാരിലാൽ പുരോഹിത്, ബന്ദാരു ദത്താത്രേയ എന്നിവര്‍ ബുധനാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ദ് മൻ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജി, കേന്ദ്രമന്ത്രിമാരായ വി കെ സിംഗ്, രകേഷ് രഞ്ജൻ സഹായ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ദ് മനുംഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും തമ്മിൽ ഓഗസ്റ്റ് ആദ്യം നടന്ന യോഗത്തിലാണ് വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here