തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.

0
61

തിരുവനന്തപുരം: കേരളത്തിലെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. രാവിലെ പത്തിനാണ്‌ വോട്ടെണ്ണല്‍.

രണ്ട് കോര്‍പ്പറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.

കോട്ടയം നഗരസഭയില്‍ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇടത് – വലത് മുന്നണികളെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമായിരിക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. എല്‍ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങള്‍ വീതമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ഭരണകക്ഷിയായ യു ഡി എഫിന്‌ ജിഷ ബെന്നിയുടെ വിയോഗത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. നറുക്കെടുപ്പ് ജയത്തിന്റെ സഹായത്തോടെ ഭരിക്കുന്ന നഗരസഭയില്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here