കേന്ദ്ര കാർഷിക ബില്ലിനെ മറികടക്കാൻ നിയമങ്ങൾ പാസാക്കി പഞ്ചാബ് നിയമസഭ

0
68

കര്‍ഷകരെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഗവണ്‍മെന്‍റിനെ ഇല്ലാതാക്കുന്നതിനെ ഭയപ്പെടുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കേന്ദ്രം നടപ്പിലാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

”രാജിവെക്കേണ്ടിവരുന്നതിനെപറ്റി ഞാന്‍ ഭയപ്പെടുന്നില്ല. കര്‍ഷകരെ പ്രയാസത്തിലാക്കാനോ അവരെ തകര്‍ക്കാനോ അനുവദിക്കില്ല, എന്‍റെ ഗവണ്‍മെന്‍റ് പിരിച്ചുവിടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

 

കേന്ദ്രത്തിന്‍റെ കര്‍ഷക നിയമങ്ങളെ എതിര്‍ക്കുന്ന മൂന്ന് ബില്ലുകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചു.സംസ്ഥാനത്തിന്‍റെ നിയമങ്ങള്‍ വെച്ച്‌ കേന്ദ്ര കര്‍ഷക നിയമങ്ങളെ കഴിയുന്ന രീതിയില്‍ എതിര്‍ക്കാനാണ് പഞ്ചാബ് ഇപ്പോള്‍ ശ്രമിക്കുന്നത്.

 

‘ഞങ്ങള്‍ നിങ്ങളോടൊപ്പം നിന്നു. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം നില്‍ക്കേണ്ട സമയമാണ്’- മുഖ്യമന്ത്രി കര്‍ഷകരോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here