ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻകാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു. നാല് ശതമാനം വർധനവിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇതോടെ ക്ഷാമബത്ത 38 ശതമാനമാകും.
2022 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർധിപ്പിച്ചിട്ടുള്ളത്. ഇതിനൊപ്പം രാജ്യത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദില്ലി, അഹമ്മദാബാദ്, മുംബൈ റെയിൽവേ സ്റ്റേഷനുകളിലാണ് വികസന പദ്ധതികൾ നടപ്പിലാക്കുക.