World Cup 2023: നെതര്‍ലന്‍ഡ്‌സിന് ടോസ്, അഫ്ഗാനിസ്ഥാനെതിരേ ആദ്യം ബാറ്റുചെയ്യും

0
83

ഏകദിന ലോകകപ്പിലെ 34ാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ നെതര്‍ലന്‍ഡ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.സെമി സാധ്യത സജീവമാക്കാന്‍ അഫ്ഗാനിസ്ഥാന് ഇന്ന് ജയം അനിവാര്യം.ആറ് മത്സരത്തില്‍ മൂന്ന് വീതം ജയവും തോല്‍വിയും വഴങ്ങിയ അഫ്ഗാനിസ്ഥാന്‍ ആറ് പോയിന്റുകളുമായി ആറാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിക്കാനായാല്‍ പാകിസ്താന് വെല്ലുവിളി ഉയര്‍ത്തി സെമിയോടടുക്കാന്‍ അഫ്ഗാനാവും. മികച്ച ഫോമിലാണ് അഫ്ഗാനുള്ളത്. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അഫ്ഗാന്റെ വരവ്.

പാകിസ്താനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ച അഫ്ഗാന്‍ വീര്യം നെതര്‍ലന്‍ഡ്‌സിനെതിരേയും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീമുള്ളത്. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ എന്നിവരുടെ ബൗളിങ്ങാണ് അഫ്ഗാന്റെ കരുത്ത്. ഇബ്രാഹിം സദ്രാന്‍, റഹ്‌മത്ത് ഷാ, നായകന്‍ ഹഷ്മത്തുല്ല ഷാഹിദി എന്നിവരുടെ ബാറ്റിങ് കരുത്തിലും ടീം പ്രതീക്ഷവെക്കുന്നു. മധ്യനിരയില്‍ അസ്മത്തുല്ല ഒമര്‍സായിയും മിടുക്കുകാട്ടുന്നുണ്ട്.നെതര്‍ലന്‍ഡ്‌സിനോട് ജയിക്കാനാവാത്ത പക്ഷം അഫ്ഗാനിസ്ഥാന്റെ സെമി സാധ്യതകള്‍ക്കത് മങ്ങലേല്‍പ്പിക്കും. വലിയ ജയം നേടിയാലേ നെറ്റ് റണ്‍റേറ്റിലും അഫ്ഗാന് മുന്നേറ്റം കാഴ്ചവെക്കാനാവൂ. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ടീമിന് നിര്‍ണ്ണായകം.

അതേ സമയം നെതര്‍ലന്‍ഡ്‌സ് നിലവില്‍ എട്ടാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ നിന്ന് നാല് പോയിന്റാണ് നെതര്‍ലന്‍ഡ്‌സിനുള്ളത്. സ്ഥാനം മെച്ചപ്പെടുത്തുക എന്നതിലുപരിയായി സെമിയിലെത്താന്‍ ഡെച്ച് പടക്ക് മുന്നില്‍ വഴികളില്ല. അതുകൊണ്ടുതന്നെ അഫ്ഗാന്റെ വഴിമുടക്കാനുറച്ചാവും അവര്‍ ഇറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here