ഏകദിന ലോകകപ്പിലെ 16ാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ന്യൂസീലന്‍ഡ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദി ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ കെയ്ന്‍ വില്യംസണ്‍ കിവീസ് നിരയിലില്ല. ടോം ലാദത്തിന് കീഴിലാവും കിവീസ് ഇറങ്ങുക.കളിച്ച മൂന്ന് മത്സരവും ജയിച്ച ന്യൂസീലന്‍ഡ് ഇന്ന് അഫ്ഗാനെ തകര്‍ത്താന്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടക്കാമെന്ന പ്രതീക്ഷയിലാവും ഇറങ്ങുക.
കരുത്തരുടെ നിര എന്നതിലുപരിയായി അച്ചടക്കത്തോടെ കളിക്കുന്ന ടീമാണ് ന്യൂസീലന്‍ഡ്. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ അവര്‍ക്കുണ്ട്. കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തിയതോടെ ടീമെന്ന നിലയില്‍ കിവീസിന് കൂടുതല്‍ കെട്ടുറപ്പായി. കരുത്തും നേര്‍ക്കുനേര്‍ കണക്കും നോക്കുമ്പോള്‍ കിവീസിന് മുന്‍തൂക്കമുണ്ട്. ചെന്നൈയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ തിളങ്ങാനായേക്കും. ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ സ്പിന്‍ മികവില്‍ കിവീസ് പ്രതീക്ഷവെക്കുന്നു.
നിലവില്‍ മികച്ച ഫോമില്‍ കളിക്കാന്‍ ന്യൂസീലന്‍ഡിന് സാധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെയും വീഴ്ത്തി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താന്‍ അവര്‍ക്കാവുമോയെന്നത് കണ്ടറിയാം.അഫ്ഗാനിസ്ഥാന്‍ വലിയ ആത്മവിശ്വാസത്തോടെയാവും ഇറങ്ങുന്നത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് അഫ്ഗാന്റെ വരവ്. അതുകൊണ്ടുതന്നെ കിവീസും ഭയക്കണം. ചെന്നൈയിലെ സ്പിന്നിനുള്ള മുന്‍തൂക്കം മുതലാക്കാന്‍ അഫ്ഗാന് സാധിച്ചേക്കും. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവരുടെ സ്പിന്‍ മികവിനെ നേരിടുക കിവീസിന് കടുപ്പമാവും. അതുകൊണ്ടുതന്നെ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.