എന്തുകൊണ്ട് ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത്

0
323

നിങ്ങളുടെ ലാപ്‌ടോപ്പ് പെട്ടെന്ന് ചൂടാകുകയും അതുകാരണം ലാപ്ടോപ്പിന്റെ വേഗത കുറയുകയോ ഹാങ് ആവുകയോ ചെയ്യുന്നുണ്ടോ?, ഇത് പലരും അനുഭവിക്കുന്ന പ്രശ്നമാണ്. ഒരേ സമയം ഒന്നിലധികം ആപ്പുകൾ പ്രവർത്തിപ്പിക്കുമ്പോൾ ലാപ്‌ടോപ്പുകൾ വളരെയധികം ചൂടാകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്ക് ഈ പ്രശ്നം വലിയതോതിൽ നേരിടേണ്ടി വരാറുണ്ട്. ലാപ്ടോപ്പ് ചൂടാകുന്നതിലൂടെ വേഗത്തിൽ കേടുപാട് വരാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ലാപ്ടോപ്പ് ചൂടാകുന്നതിനുള്ള കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമാണ് നമ്മളിന്ന് നോക്കുന്നത്. വളരെ ലളിതമായ കാര്യങ്ങൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

എന്തുകൊണ്ടാണ് ലാപ്ടോപ്പ് പെട്ടെന്ന് ചൂടാകുന്നത്

ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിനെക്കാളും ഉപയോഗിക്കാൻ എളുപ്പമുള്ളതും എവിടെ വേണമെങ്കിലും കൊണ്ടുനടക്കാവുന്നതുമാണ് ലാപ്ടോപ്പുകൾ. ഒതുക്കമുള്ളതായതിനാൽ ലാപ്ടോപ്പിനകത്തെ ഘടകങ്ങൾക്ക് ഇടം കുറവുമാണ്. അതുകൊണ്ട് തന്നെ വീഡിയോ ഗെയിം ലോഡുചെയ്യുന്നതോ ടിവി ഷോകൾ സ്ട്രീം ചെയ്യുന്നതോ അടക്കമുള്ള വളരെയധികം കമ്പ്യൂട്ടിങ് പവർ ആവശ്യമുള്ള ടാസ്‌ക്കുകൾ ചെയ്യുമ്പോൾ നിങ്ങളുടെ ഡിവൈസിന്റെ താപനില വേഗത്തിൽ വർധിക്കുന്നു. ലാപ്ടോപ്പിലെ ഫാൻ തണുപ്പിക്കാൻ ശ്രമിക്കുമെങ്കിലും ഇത് മതിയായെന്ന് വരില്ല.

ലാപ്‌ടോപ്പ് ചൂടാകാനുള്ള മറ്റ് ചില കാരണങ്ങൾ

നിങ്ങളുടെ ലാപ്‌ടോപ്പ് കിടക്കയോ തലയിണയോ മടിയിലോ മറ്റഅ മൃദുവായതോ നിരപ്പില്ലാത്തതോ ആയ പ്രതലത്തിൽ വയ്ക്കുമ്പോൾ എയർവെന്റുകളിലൂടെ വായുപ്രവാഹം കുറയുന്നു. ഇത് കൂടാതെ പൊടി, അഴുക്ക്, മുടി, അഴുക്ക് എന്നിവയെല്ലാം എയർവെന്റുകളിൽ കയറാറുണ്ട്. ഇതും നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ഫാനിന്റെ പ്രവർത്തനം തടസ്സപ്പെടുത്തും, ഇത് ഡിവൈസ് തണുപ്പിക്കാൻ കൂടുതൽ സമയം എടുക്കാൻ കാരണമാകും. ലാപ്ടോപ്പിലെ പഴയ ബാറ്ററി അല്ലെങ്കിൽ ദ്രവിച്ചുകൊണ്ടിരിക്കുന്ന തെർമൽ പേസ്റ്റ് പോലുള്ള ആന്തരിക ഹാർഡ്‌വെയറുകളും ലാപ്ടോപ്പ് ചൂടാകുന്നതിന് കാരണമാകുന്നു.

ലാപ്ടോപ്പ് ചൂടാകുന്നുണ്ടെന്ന് എങ്ങനെ അറിയാം

പഠനങ്ങൾ അനുസരിച്ച് ലാപ്‌ടോപ്പിന്റെ താപനില 95 ഡിഗ്രി ഫാരൻഹീറ്റിൽ കൂടാൻ പാടില്ല. അതുകൊണ്ട് തന്നെ ചൂട് അനുഭവപ്പെട്ടാൽ പെട്ടെന്ന് തണുപ്പിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. കൂടുതൽ ചൂടായാൽ ലാപ്ടോപ്പ് തകരാറിലാവുകയോ തീപിടിക്കുകയോ പോലും ചെയ്തേക്കാം. ചൂടായെന്ന് മനസിലാക്കുന്നതിലുള്ള പ്രധാന കാര്യം ലാപ്ടോപ്പ് ബേസിക്ക് കാര്യങ്ങൾ ചെയ്യാൻ പോലും കൂടുതൽ സമയം എടുക്കുന്നു എന്നതാണ്. ആപ്പുകളും പ്രോഗ്രാമുകളും ഹാങ് ആവുന്നതും മറ്റൊരു ലക്ഷണമാണ്. നിങ്ങളുടെ മൗസ് അല്ലെങ്കിൽ കീബോർഡ് പോലുള്ള ലാപ്‌ടോപ്പ് ആക്‌സസറികളുടെ റസ്പോൺസ് കുറയുന്നതും ലാപ്ടോപ്പ് ചൂടാകുന്നത് കൊണ്ടാണ്.

അമിതമായി ചൂടാകുന്ന ലാപ്‌ടോപ്പ് എങ്ങനെ ശരിയാക്കാം നിങ്ങളുടെ ലാപ്‌ടോപ്പ് ചൂടായി പ്രവർത്തനം പ്രശ്നത്തിലാണെന്ന് അനുഭവപ്പെട്ടാൽ പെട്ടെന്ന് തന്നെ അത് ഓഫ് ചെയ്യുക, വയറുകൾ അൺപ്ലഗ് ചെയ്യുക, ബാറ്ററി നീക്കം ചെയ്യുക. ലാപ്ടോപ്പ് പൂർണ്ണമായും തണുക്കുന്നത് വരെ ഉപയോഗിക്കാതിരിക്കുക. വെന്റുകളും ഫാനും അഴുക്ക് കാരണമോ മറ്റെന്തെങ്കിലും തടസം കാരണമോ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് ശരിയാക്കുക. ഇത് സാധാരണയായി നിങ്ങളുടെ ലാപ്‌ടോപ്പിന്റെ അടിയിലോ വശങ്ങളിലോ ആയിരിക്കും. പരന്ന പ്രതലത്തിൽ മാത്രം ലാപ്ടോപ്പ് വയ്ക്കുക. പൊടിയും മറ്റും എയർവെന്റുകളിൽ ഉണ്ടങ്കിൽ അത് കൃത്യമായി വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കുക. കൂളിങ് പാഡുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ചൂടായ നിങ്ങളുടെ ലാപ്‌ടോപ്പിന്റെ വെന്റുകൾ വൃത്തിയാക്കാൻ കംപ്രസ് ചെയ്ത വായു ഉപയോഗിക്കുക. നിങ്ങളുടെ ഫാൻ പ്രവർത്തിക്കുന്നില്ലെങ്കിലോ, ശബ്‌ദമുണ്ടാക്കന്നുണ്ടെങ്കിലോ പരമാവധി വേഗതയിൽ ഓടുന്നുണ്ടെങ്കിലോ മറ്റ് പ്രശ്‌നങ്ങൾ കൂടി പരിശോധിക്കേണ്ടതായുണ്ട്. നിങ്ങളുടെ സിസ്റ്റത്തിന്റെ ഫാൻ കൺട്രോൾ സെറ്റിങ്സ് മാറ്റണം. വിൻഡോസ് മോഡൽ ലാപ്ടോപ്പിൽ സെറ്റിങ്സ് മാറ്റാൻ BIOS മെനുവിൽ തന്നെ പോയാൽ മതി. ഉപയോക്താക്കൾക്ക് ഫാൻ സെറ്റിങ്സ് ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന തേർഡ് പാർട്ടി പവർ മാനേജ്‌മെന്റ് ആപ്പുകളും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here