ആലുവ/പട്ടിമറ്റം : സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നും മാലിന്യം തള്ളുന്നത് സമീപത്തുള്ള കടുംബങ്ങളുടെയും , കുട്ടികളുടെയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കടുത്ത ദുർഗന്ധം മൂലം കിടന്നുറങ്ങാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു. പോലീസിനും ആരോഗ്യ വകുപ്പിനും പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. രാത്രികളിൽ വാഹനങ്ങളിൽ തുടർച്ചായി വന്നു മാലിന്യങ്ങൾ തള്ളുന്നത് കണ്ട് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിരുന്നു. കാരണം ഇത് കൃഷിയിടങ്ങളിലേക്കും, പുരയിടങ്ങളിലേക്കും ഒഴുകുന്നത് വളരെയധികം ആരോഗ്യ ഭീഷണി ഉയർത്തുന്നു.
പട്ടിമറ്റം സ്വദേശി ഹൈദ്രോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇതെന്ന് നാട്ടുകാർ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം ഈ പ്രദേശത്തെ ഒരു വ്യവസായി ആണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. എത്ര പരാതി പറഞ്ഞിട്ടും അധികൃതർ വന്നു സന്ദർശിക്കുകയല്ലാതെ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പ്രദേശ വാസികൾ പറയുന്നു.