08/11/2020 : പ്രധാന വാർത്തകൾ

0
87

പ്രധാന വാർത്തകൾ

📰✍🏼 ലോകത്ത് 5 കോടി കടന്ന് കൊറോണ രോഗികൾ, ഇതുവരെ മരണമടഞ്ഞത് 1,255,533 പേർ

📰✍🏼 ഇന്ത്യയിൽ ആകെ വൈറസ് ബാധിതർ : 8,507,203

മരണ സംഖ്യ :126,162

രോഗമുക്തി : 7,867,291 

📰✍🏼 കേരളത്തിൽ 7201 പേർക്ക് കൂടി വൈറസ് ബാധ , ഇതില്‍ 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 728 കേസുകളുണ്ട്. 7120 പേര്‍ രോഗമുക്തരായി. 64051 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

28 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1668 ആയി.

📰✍🏼 രോഗികള്‍ ജില്ല തിരിച്ച് :

തിരുവനന്തപുരം – 719 .

കൊല്ലം – 574 .

പത്തനംതിട്ട – 147 .

ഇടുക്കി – 108 .

കോട്ടയം – 500 .

ആലപ്പുഴ – 696 .

എറണാകുളം – 1042 .

മലപ്പുറം – 642 .

പാലക്കാട് – 465 .

തൃശൂര്‍ – 864 .

കണ്ണൂര്‍- 266 .

വയനാട് – 113 .

കോഴിക്കോട് – 971 .

കാസര്‍കോട് – 94 .

📰✍🏼ശമ്ബളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന ഉത്തരവ് ആറുമാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

📰✍🏼മുഖ്യ വിവരാവകാശ കമ്മിഷണറായി (സി.ഐ.സി) മുന്‍ ഐ.എഫ്.എസ് ഓഫീസര്‍ യശ്‌വര്‍ദ്ധന്‍ കുമാര്‍ സിന്‍ഹയും വിവരാവകാശ കമ്മിഷണര്‍മാരായി ഹീരാലാല്‍ സമാരിയ, ഉദയ് മഹുര്‍ക്കര്‍, സരോജ് പുന്‍ഹനി എന്നിവരും ചുമതലയേറ്റു.

📰✍🏼ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌ത്‌ ഖുറാന്‍ ഇറക്കുമതിചെയ്‌തതെന്ന ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീലിനോട്‌ നാളെ ഹാജരാകാന്‍ നിര്‍ദേശിച്ച്‌ കസ്‌റ്റംസ്‌ നോട്ടീസ്

📰✍🏼ലഹരിക്കടത്ത്‌ കേസ്‌ പ്രതി അനൂപ്‌ മുഹമ്മദുമായി ബിനീഷ്‌ കോടിയേരിക്കുള്ള അടുത്തബന്ധത്തിനു വ്യക്‌തമായ തെളിവുണ്ടെന്നു കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി). ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച ബംഗളുരു സിവില്‍ ആന്‍ഡ്‌ സിറ്റി സെഷന്‍സ്‌ കോടതി ബിനീഷിനെ നാലുദിവസം കൂടി കസ്‌റ്റഡിയില്‍ വിട്ടു.

📰✍🏼നൂറ്റന്‍പതു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ മുസ്ലീം ലീഗ്‌ എം.എല്‍.എ. എം.സി കമറുദീനെ ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു

📰✍🏼മകന്‍ ബിനീഷ്‌ കോടിയേരിക്കെതിരായ ആരോപണം വ്യക്‌തിപരമാണെന്നും അക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കു പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

📰✍🏼തദ്ദേശ തെരഞ്ഞെടുപ്പ്‌ നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. സുപ്രീം കോടതിയെ സമീപിച്ചു.

📰✍🏼ബിഹാര്‍ നിയമസഭയിലേക്കു നടന്ന മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പില്‍ 55.73% പോളിങ്‌. മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

📰✍🏼സ്കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ന്തി​​​മ അ​​​ധി​​​കാ​​​രം സ​​​ര്‍​​​ക്കാ​​​രി​​​നെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്

📰✍🏼ലൈ​​ഫ് മി​​ഷ​​ന്‍ ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഫ​​യ​​ലു​​ക​​ള്‍ കേ​​സ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ പേ​​രി​​ല്‍ വി​​ളി​​ച്ചു​​വ​​രു​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​ല്‍ എ​​ന്‍​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നോ​​ട് വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി നി​​യ​​മ​​സ​​ഭാ എ​​ത്തി​​ക്സ് ക​​മ്മി​​റ്റി നോ​​ട്ടീ​​സ് ന​​ല്‍​​കി.

📰✍🏼തി​​രു​​വ​​ല്ല ആ​​സ്ഥാ​​ന​​മാ​​യ ബി​​ലീ​​വേ​​ഴ്സ് ച​​ര്‍​ച്ച്‌ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ര​​ണ്ടു​​ദി​​വ​​സ​​മാ​​യി ന​​ട​​ന്ന ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ അ​​ന​​ധി​​കൃ​​ത ഇ​​ട​​പാ​​ടു​​ക​​ള്‍

📰✍🏼ഗ​​​വ​​​ര്‍​​​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മ​​​റ്റു പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​തി​​നാ​​ല്‍ രാ​​​ജ്ഭ​​​വ​​​നി​​​ല്‍​​​ത്ത​​​ന്നെ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ക​​​ഴി​​​യും.

📰✍🏼കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​ ജെ​​​സ്‌​​​ന മ​​​രി​​​യ​​​യെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഹ​​ര്‍​​ജി​​ക്കാ​​ര​​ന് വാ​​​ദം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

📰✍🏼അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ ഒ​​​രു വോ​​​ട്ട് എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ര്‍​​​ത്തി ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍

📰✍🏼ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസാമിക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷയുമായി കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് മുംബയ് ഹൈക്കോടതി വ്യക്തമാക്കി

📰✍🏼മദ്ധ്യപ്രദേശില്‍ ബി.ജെ.പി അധികാരം നിലനിറുത്തുമെന്ന് എക്‌സിറ്റ് പോളുകള്‍. ഉപതിരഞ്ഞെടുപ്പ് നടന്ന 28ല്‍ 17 സീറ്റുവരെ ബി.ജെ.പി വിജയിക്കും എന്ന് എക്സിറ്റ് പോളുകൾ

📰✍🏼എന്റെ ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ മരിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള

📰✍🏼രാ​ജ്യ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും, ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​വ ബി​രു​ദ​ധാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

📰✍🏼ലഹരി ഉണ്ടാക്കുന്നവയാണെങ്കില്‍പോലും പ്ര​േത്യകം വിജ്ഞാപനം ​െചയ്യാത്ത ആയുര്‍വേദ മരുന്നുകള്‍ അബ്​കാരി ആക്​ടി​ന്‍െറ പരിധിയില്‍ വരാത്തതിനാല്‍ ഇവയുടെ വില്‍പനയിലും ​നീക്കത്തിലും എക്​​ൈസസ്​ അധികൃതര്‍ക്ക്​ ഇടപെടാനാവില്ലെന്ന്​ ഹൈകോടതി. 

📰✍🏼നരിയമ്ബാറയില്‍ ദലിത്‌ പെണ്‍ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മനു മനോജിനെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി മനുവി​ന്‍െറ ബന്ധുക്കള്‍ . ജയിലിലെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നു പിതാവ് മനോജ് ആരോപിച്ചു

📰✍🏼 മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു. ന​വം​ബ​ര്‍ 23നാ​ണ് സ്കൂ​ള്‍ തു​റ​ക്കു​ന്ന​ത്. ഒ​ന്‍​പ​തു​മു​ത​ലു​ള്ള ക്ലാ​സു​ക​ളാ​ണ് തു​റ​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ​ര്‍​ഷ ഗെ​യ്ക്‌വാ​ദ് പ​റ​ഞ്ഞു.

📰✍🏼സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡേ​യെ വി​മ​ര്‍​ശി​ച്ച്‌ കൊ​ണ്ടു​ള്ള ട്വീ​റ്റി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു

✈️✈️✈️✈️

📰✈️ അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡൻ , വ്യക്തമായ ഭൂരിപക്ഷം, കമലാ ഹാരിസ് വൈസ് പ്രസിഡന്റാവും.

📰✈️കൊവിഡ്‌ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരം പോലുള്ള ആവശ്യങ്ങള്‍ക്ക്‌ വിദേശ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യരുതെന്ന് കുവൈത്ത്‌ മുന്നറിയിപ്പ്‌ നല്‍കി

📰✈️അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിക്കാന്‍ തയ്യാറാവാതെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഡൊണാള്‍ഡ് ട്രംപ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിനു മുമ്ബുതന്നെ താന്‍ വിജയിച്ചെന്ന അവകാശവാദവുമായി ട്രംപ് ട്വീറ്റ് ചെയ്തു

📰✈️സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ മൂന്നരലക്ഷം കവിഞ്ഞു.​ 407 പേര്‍ക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 350,229 ആയി. ശനിയാഴ്​ച 433 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി 336,966 ആയി.

📰✈️ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും ഈ മാസം 11 മുതല്‍ കൊറോണ നെഗറ്റീവ് പരിശോധനാഫലം സമര്‍പ്പിക്കണം

📰✈️കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാനുള്ള പോരാട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശുപത്രി കിടക്കകളുടെ ലഭ്യതയെക്കുറിച്ച്‌ ആശങ്ക വ്യക്തമാക്കി.ബെല്‍ജിയം 

📰✈️അമേരിക്കയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

📰✈️ഗ്വാട്ടിമലയില്‍ ഏറ്റ കൊടുങ്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് 150 ഓളം പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ട്. 100ലധികം പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

📰✈️സിനിമയെ സാമ്രാജ്യ വിരുദ്ധ,​ രാഷ്‌ടീയ പോരാട്ടങ്ങള്‍ക്കുള്ള കൊടുങ്കാറ്റാക്കിയ ലോക പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായകനും തിരക്കഥാകൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു

🏅🥍🏑🏸🏏⚽🥉

കായിക വാർത്തകൾ

📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് : വിജയ വഴിയിൽ തിരിച്ചെത്തി യുണൈറ്റഡ് , എവർട്ടണെ തകർത്തത് 3 – 1 ന് , ചെൽസി , സൗത്താപ്ടൺ, ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം ടീമുകൾക്കും ജയം

📰⚽ലാ ലിഗ: ബാർസ , സെവിയ്യ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾക്ക് വിജയം, മെസി ഇരട്ട ഗോൾ നേടി

📰⚽ ഫ്രഞ്ച് ലീഗിൽ പി എസ് ജി ക്ക് ജയം

📰🏏ഐ.​പി.​എ​ല്ലി​ല്‍​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​നി​ര്‍​ണാ​യ​ക​മാ​യ​ ​ര​ണ്ടാം​ ​പ്ലേ​ഓ​ഫി​ല്‍​ ​സ​ണ്‍​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദും​ ​ഡ​ല്‍​ഹി​ ​ക്യാ​പി​റ്റ​ല്‍​സും​ ​ത​മ്മി​ല്‍​ ​ഏറ്റുമു​ട്ടും

📰⚽റയല്‍ മാഡ്രിഡ് താരങ്ങളായ ഈഡന്‍ ഹസാര്‍ഡിനും കാസെമിറോയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here