പരാതിയിൽ ഗൂഢാലോചന, സിനിമാ മേഖലയെ സംശയിച്ച് നിവിന്‍ പോളിയുടെ പരാതി

0
46

പീഡന പരാതിയിൽ സിനിമയിൽ നിന്നുള്ള ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി ക്രൈംബാഞ്ച് എഡിജിപിക്ക് എച്ച്. വെങ്കിടേഷിന് പരാതി നൽകി. ക്രൈംബാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി സമർപ്പിച്ചത്.

തനിക്കെതിരെ പുറത്ത് വന്ന പീഡനാരോപണം കെട്ടിച്ചമച്ചതാണെന്ന് നിവിൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ താൻ നിരപരാധിയാണ്. ഈ പരാതിയുടെ ഉത്ഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. സിനിമ മേഖലയിലുള്ളവർ കേസിന് പിന്നിൽ പ്രവർത്തിച്ചുണ്ടെന്ന് സംശയിക്കുന്നതായും പപരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്. കേസില്‍ താന്‍ നിരപരാധിയെന്ന് പരാതിയില്‍ നിവിന്‍ പോളി പറയുന്നു. ബലാത്സംഗ പരാതി കെട്ടിച്ചമച്ചത്. സിനിമാ മേഖലയില്‍ നിന്നടക്കമുള്ള നീക്കം അന്വേഷിക്കണമെന്നും ആവശ്യം.

സിനിമയിൽ അവസരം വാഗ്ദാനം നൽകി, ദുബായിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി ഉന്നയിച്ച ആരോപണം. ആറ് പ്രതികളുള്ള കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ദുബായിലെ ഹോട്ടലിൽ വച്ച് പോയ വർഷം ഡിസംബർ മാസത്തിൽ ആയിരുന്നു പീഡനം എന്നാണ് യുവതിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here