ആലപ്പുഴ: ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം ഒരാഴ്ചത്തേയ്ക്ക് മരവിപ്പിച്ചു ഉത്തരവായതായി എ.എം. ആരിഫ് എം.പി. അറിയിക്കുകയുണ്ടായി. ആകാശവാണി പ്രക്ഷേപണ കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്, ആലപ്പുഴ പ്രസരണിയില്‍ സന്ദര്‍ശനം നടത്തിയ എം.പി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറുമായും പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖറുമായും ടെലിഫോണിലൂടെ പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു.
ഇതേ തുടര്‍ന്നുള്ള നടപടിയിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴ പ്രസരണി അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍ വലിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.പി.മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.