പത്തനംതിട്ട:ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിലുള്ളത് വീഴ്ചയിലുണ്ടായ മുറിവുകള്‍ മാത്രമെന്നും ബല പ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ആന്തരികാവയവങ്ങള്‍ പരിശോധയ്ക്ക് അയക്കും.
ചൊവ്വാഴ്ചയാണ് ക്യാമറ നശിപ്പിച്ചുവെന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലെടുത്ത മത്തായിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.