ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്; സി ഇ ഒ പദവിയിൽ നിന്ന് വിരമിക്കുന്നു

0
112

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, സി ഇ ഒ പദവിയിൽ നിന്ന് വിരമിച്ച് എക്സിക്യൂട്ടീവ് പദവി ഏറ്റെടുക്കുന്നു.

ന്യൂയോർക്ക്: ജെഫ് ബെസോസ്, 1995 ൽ ആമസോൺ സ്ഥാപിതമായതു മുതൽ  ആമസോണിന്റെ സിഇഒ യായി പ്രവർത്തിച്ചു വന്നിരുന്നു. ആൻഡി ജാസ്സിയാണ് അദ്ദേഹത്തിന് പകരമായി സ്‌ഥാനം ഏറ്റെടുക്കുന്നത്.

ഒരു ഓൺലൈൻ പുസ്തക വിൽപ്പനക്കാരനായി തുടങ്ങിയ ബെസോസിന്റെ ബിസിനസ് ഇന്ന് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും  വലിയ ധനികരിൽ ഒരാളാക്കി മാറ്റി. ഇതിന്റെ വളർച്ച ഇന്ന് 1.7 ട്രില്യൺ ഡോളർ ആഗോള റീട്ടെയിൽ , ലോജിസ്റ്റിക് ബെഹമോത്ത് ആയി വർധിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ബെസോസ് തന്റെ ജീവനക്കാർക്ക് എഴുതിയ കത്തിൽ പറയുന്നു, ” ഏകദേശം 27 വർഷം മുമ്പാണ് ഞാൻ ഈ യാത്ര ആരംഭിച്ചത്. ആമസോൺ ഒരു ആശയം മാത്രമായിരുന്നു. അന്ന് അതിന് ഒരു പേരില്ലായിരുന്നു.  ആ സമയത്ത് പലരും എന്നോട് ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം, ‘എന്താണ് ഇന്റർനെറ്റ് ? എന്നായിരുന്നു. ആ ഒരു അവസ്ഥയിൽ നിന്നും വളർന്ന് ഇന്ന്, ഞങ്ങൾ 1.3 ദശലക്ഷം കഴിവുള്ള, സമർപ്പണ ബോധമുള്ള ആളുകളെ ഇന്റർനെറ്റ് ജോലികൾക്ക് നിയമിക്കുന്നു.  ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കും , ബിസിനസ്സുകൾക്കും സേവനം നൽകുന്നു. മാത്രമല്ല ഇന്ന് ആമസോൺ ലോകത്തിലെ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നായി പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു”.

LEAVE A REPLY

Please enter your comment!
Please enter your name here