ഭൂമി തട്ടിപ്പ് കേസിൽ നടി ഗൗതമിയെ പോലീസ് മൊഴിയെടുപ്പിനായി വിളിച്ചുവരുത്തി.

0
69

താരത്തിന്റെ പരാതിയിൽ വ്യാഴാഴ്ച ആറ് പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഗൗതമിയെ നേരിട്ട് വിളിച്ചു വരുത്തിയത്. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരായി. അരമണിക്കൂറോളം നേരം ഗൗതമിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.  കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂർ ഗ്രാമത്തിൽ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അന്വേഷണം കാഞ്ചീപുരം സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന് കൈമാറി.

സംഭവത്തിൽ ശ്രീപെരുമ്പത്തൂർ സ്വദേശികളായ അളഗപ്പൻ, ഭാര്യ നാച്ചാൽ, സതീഷ്‌കുമാർ, ആരതി, ഭാസ്‌കരൻ, രമേഷ് ശങ്കർ എന്നിവർക്ക് എതിരേയാണ് കേസെടുത്തത്.ഇവർ വ്യാജരേഖകളുണ്ടാക്കിഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായം വാഗ്‌നാദാനം ചെയ്തത് ബിൽഡർ അളഗപ്പനും ഭാര്യയും ആയിരുന്നു. അവരോടുള്ള വിശ്വാസത്തിൽ പവർ ഓഫ് അറ്റോണിയും ഒപ്പിട്ടു നൽകി. എന്നാൽ തന്റെ ഒപ്പ് അളഗപ്പനും കുടുംബവും ദുരുപയോഗം ചെയ്തുവെന്നും 25 കോടിയോളം രൂപ വിലവരുന്ന സ്വത്ത് വ്യാജ രേഖ ചമച്ച് തട്ടിയെടുത്തുവെന്നും നടി പരാതിയിൽ പറയുന്നു. കമൽഹാസനുമായി പിരിഞ്ഞ ശേഷം മകൾ സുബ്ബലക്ഷ്മിയ്ക്കൊപ്പമാണ് ഗൗതമി താമസിക്കുന്നത്. ബിജെപിയുടെ സജീവ പ്രവർത്തക കൂടിയാണ് നടി ഗൗതമി.

LEAVE A REPLY

Please enter your comment!
Please enter your name here