നടനും പത്രപ്രവര്‍ത്തകനുമായ വേണുഗോപാല്‍ അന്തരിച്ചു.

0
41

തിരുവനന്തപുരം: പത്രപ്രവർത്തകനും സിനിമാ- സീരിയല്‍ നടനുമായ ജി. വേണുഗോപാല്‍ അന്തരിച്ചു. 65 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വേണുജി എന്നറിയപ്പെടുന്ന വേണുഗോപാല്‍ പട്ടം സ്വദേശിയാണ്. നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തെയ്യം, ആസ്ഥാന വിദൂഷകൻ തുടങ്ങി പ്രശസ്ത നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. തുടർന്ന് 1987ല്‍ പുറത്തിറങ്ങിയ അംശിനി എന്ന ഹിന്ദി സനിമയിലെ നായകനായാണ് അദ്ദേഹം സിനിമാ ലോകത്തെത്തിയത്.

മലയാളത്തില്‍ ഗൗരിശങ്കരം, മേഘസന്ദേശം, കൃഷ്ണ ഗോപാലകൃഷ്ണ തുടങ്ങിയ സിനിമകളിലും ഓമനത്തിങ്കള്‍ പക്ഷി, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here