മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി.

0
60

ദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഓ സുനിലിനാണ് വെട്ടേറ്റത്.

കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ വെട്ടിയത്. പ്രതിയായ ജിനു ജോസിന്റെ വീട്ടില്‍ വെച്ചു തന്നെയാണ് സംഭവം നടന്നത്.
ബഹളം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്, പോലീസ് പട്രോളിങ്ങ് സംഘം ജിനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് അക്രമം. സുനിലിന്റെ മുഖത്താണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം. അക്രമം നടത്തിയതിനു തൊട്ടു പിന്നാലെ ജിനു ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here