കൊച്ചി: ആലുവയിൽ ചികിത്സ കിട്ടാൻ വൈകിയ രോഗി ആംബുലൻസിൽ കിടന്ന് മരിച്ചു. ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ വിജയൻ ആണ് മരിച്ചത്.
ജില്ലാ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ ആംബുലൻസിൽ എത്തിച്ച വിജയനെ പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലന്നാണ് ആരോപണം.ഇതിനെ തുടർന്ന് അര മണിക്കൂറോളം ഇദ്ദേഹം ചികിത്സ കിട്ടാതെ ആംബുലൻസിൽ തന്നെ കിടക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് വിജയൻ മരണപ്പെട്ടത്. ശ്വാസതടസത്തെ തുടർന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആരോപണം പാടെ തള്ളിയിരിക്കുകയാണ് ആശുപത്രി അധികൃതർ. കോവിഡ് ലക്ഷണം ഉള്ളതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് നേരിട്ടതെനാണ് ആശുപത്രി അധികൃതരുടെ വാദം.