ന്യൂഡൽഹി: ടിക്‌ടോകിന് ഉൾപ്പെടെയുള്ള നിരോധത്തിന് പിന്നാലെ 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു.ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണു ഐടി മന്ത്രാലയത്തിന്‍റെ നടപടി.
ഇതിനു പുറമേ ചൈനീസ് ബന്ധമുള്ള മൊബൈല്‍ ഗെയിമിംഗ് ആപ്പുകളായ പബ്ജി ഉൾപ്പെടെയുള്ളവ നിരോധിക്കാനും നീക്കം നടക്കുന്നുണ്ട്. പുതിയതായി നിരോധിക്കേണ്ട 275 ആപ്ലിക്കേഷനുകളുടെ പട്ടിക കേന്ദ്രം തയാറാക്കിയതായാണ് റിപ്പോർട്ടുകൾ.ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച്
കഴിഞ്ഞ മാസമാണ് ഇന്ത്യ നിരോധിച്ചത്.