കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 44 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഒരു ഹൗസ് സർജൻ, മൂന്ന് സ്റ്റാഫ് നേഴ്സുമാർ, രണ്ട് ഡയാലിസിസ് ടെക്നീഷ്യൻസ്, ഫാർമസിസ്റ്റ് എന്നിവർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 150 ആരോഗ്യ പ്രവർത്തകരെ ക്വാറൻ്റീനിലാക്കിയിരിക്കുകയാണ്.
വിവിധ രോഗങ്ങൾക്കായി ചികിത്സയ്‌ക്കെത്തിയ 12 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തര പ്രതിസന്ധി കണക്കിലെടുത്ത് ആശുപത്രിയിലെ ചികിത്സ സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ കൂടുതൽ പേർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം.