പുലികൾക്ക് കണ്ണ് വരച്ച് സുരേഷ് ഗോപി

0
105

പുലിക്കളിയുടെ പ്രചാരണം ലക്ഷ്യം വച്ച് നടത്തുന്ന മെയ്യെഴുത്ത് നടൻ സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്‌തു. പുലിക്കളിയുടെ അണിയറയിലെ ഒരുക്കങ്ങൾ ജനങ്ങൾക്ക് കാണുന്നതിന് ഇതാദ്യമായാണ് ശക്തൻ പുലിക്കളി സംഘത്തിന്റെ നേതൃത്വത്തിൽ മെയ്യെഴുത്ത് സംഘടിപ്പിച്ചത്. നാല് പുലികൾക്ക് കണ്ണ് വരച്ചുകൊടുത്ത താരം പരിപാടിക്കെത്തിയവർക്ക് ഓണാശംസയും നേർന്നു. വലിയ ആഘോഷങ്ങൾ ഇനിയുണ്ടാകില്ലെന്ന് കരുതിയ ഇടത്ത് നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉൾപ്പെടെയുള്ള ആഘോഷങ്ങളെന്ന് നടൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ മെയ്യെഴുത്ത് കാണാൻ എത്തിയിരുന്നു. നാലാം ഓണത്തിനാണ് ആയിരങ്ങൾ സാക്ഷിയായി തൃശൂർ നഗരത്തിൽ പുലിക്കളി അരങ്ങേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here