സൂര്യനെ പഠിക്കാൻ പോകുന്ന ആദിത്യ L1 സെപ്റ്റംബർ 2 നു വിക്ഷേപിക്കുന്നു…
സൂര്യനെ പഠിക്കാൻ എന്ന് പറഞ്ഞാൽ സൂര്യനിലേക്ക് നേരിട്ടയക്കുകയല്ല… അത് നടക്കില്ലന്നറിയാമല്ലോ… ഭൂമിയിൽ നിന്ന് പതിനഞ്ചു ലക്ഷം കിലോമീറ്റർ അകലെ ഭൂമിയുടെയും സൂര്യന്റെയും ബലങ്ങൾ ഒരേ അളവിൽ വരുന്ന ഒരു പോയിന്റ് ഉണ്ട്… ലഗ്രാഞ്ചെ പോയിന്റ് എന്നാണ് അതിനു പറയുക.ഇങ്ങനെ അഞ്ച് ലഗ്രാഞ്ചെ പോയിന്റുകൾ ഉണ്ട്… അതിലെ L1 എന്ന പോയിന്റിൽ ആണ് ആദിത്യയെ സ്ഥാപിക്കുക.. ഇവിടെ നിന്നുകൊണ്ട് അവൻ ഭൂമിയോടൊപ്പം സൂര്യനെ വലം വെയ്ക്കും…നമ്മുടെ ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയെ നോക്കി നിശ്ചലമായി നിൽക്കുന്നു എന്ന് തോന്നും പോലെ, ഈ പോയിന്റുകളിൽ ഉള്ള പേടകങ്ങൾ എപ്പോഴും സൂര്യനെയും ഭൂമിയെയും നോക്കിക്കൊണ്ടിരിക്കും.. അങ്ങനെ കമ്മ്യൂണിക്കേഷൻ സുഗമമാകും… ഇന്ധനം കുറച്ച് മതി…
ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത് L2 എന്ന ലെഗ്രാഞ്ചെ പോയിന്റിൽ ആണ്.
എല്ലാ പ്രപഞ്ച ഗോളങ്ങൾക്കിടയിലും ഇതുപോലെ ഗുരുത്വകർഷണം തുല്യമാകുന്ന ലെഗ്രാഞ്ചെ പോയിന്റ്കൾ ഉണ്ട്… ഭൂമിക്കും ചന്ദ്രനും ഇടയിലെ ലെഗ്രാഞ്ചെ പോയിന്റിൽ വെച്ചാണ് ചാന്ദ്രയാൻ പേടകം ചന്ദ്രന്റെ ബ്രഹ്മനപഥത്തിൽ കയറാനുള്ള വേഗത കുറയ്ക്കാൻ തുടങ്ങിയത്… ഇത് കണ്ടെത്തിയ ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞൻ ജോസഫ് ലെഗ്രാഞ്ചെയുടെ സ്മരണയ്ക്കാണ് ഈ പോയിന്റ്റുകൾക്ക് ലെഗ്രാഞ്ചെ പോയിന്റ് എന്ന പേര് നൽകിയത്..
ആദിത്യ നാല് മാസങ്ങൾ എടുത്താണ് ലെഗ്രാഞ്ചെ പോയിന്റിൽ എത്തുക..PSLV റോക്കറ്റിൽ വിക്ഷേപിക്കുന്ന 1400 കിലോഗ്രാം ഭാരമുള്ള പേടകം ചന്ദ്രയാനിൽ കണ്ട പോലെ പല ഓർബിറ്റ് ഉയർത്താൽ പ്രക്രിയകളും കഴിഞ്ഞാണ് അവിടേക്ക് യാത്രയാകുന്നത്…
സൂര്യന്റെ കുപ്പായമായ കൊറോണയിൽ ഉണ്ടാകുന്ന വ്യതിചലങ്ങനൾ പല സൗരവാതങ്ങൾക്കും കാരണമാകാറുണ്ട്.. അവ ഭൂമിയുടെ അന്തരീക്ഷത്തിൽ പലവിധത്തിലുള്ള അയോണിക് പ്രതിഭാസങ്ങളും ഉണ്ടാക്കുന്നു… പലപ്പോഴും അവയൊക്കെ ടെലിക്കമ്മ്യൂണിക്കേഷനെ ബാധിക്കാറുണ്ട്… ഈ പ്രതിഭാസം പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രധാന ജോലി… ഈ പഠനം ഭാവിയിലെ ടെലിക്കമ്മ്യൂണിക്കേഷൻ മേഖലയ്ക്ക് വളരെ അത്യാവശ്യമാണ്… ഭാരതം ഈ ദൗത്യം ചെയ്യുന്നത് മുഴുവൻ ലോകത്തിനു വേണ്ടിയാണ്…
അപ്പോൾ മറ്റൊരു വിസ്മയത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം അല്ലേ… ഇത്തവണ കാത്തിരിപ്പ് നാല്പത് ദിവസം എന്നതിൽ നിന്ന് നാല് മാസം ആയിരിക്കുന്നു…അതിനിടയിൽ നമ്മുടെ മനുഷ്യദൗത്യം ഗഗൻയാന്റെ ആദ്യപരീക്ഷണവും ഉണ്ട്.