വാഗ്നര്‍ മേധാവി യെവ്‌ജെനി പ്രിഗോഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വ്‌ളാഡിമിർ പുടിൻ.

0
64

റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പുടിന്റെ അഭിപ്രായപ്രകടനം വരുന്നത് വരെ പ്രിഗോഷിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെതായാണ് വിവരം. റഷ്യൻ സൈനിക മേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയാളാണ് യെവ്‌ജെനി പ്രിഗോഷിൻ.

മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പറക്കുകയായിരുന്ന എംബ്രയർ ലെഗസി 600 എക്‌സിക്യൂട്ടീവ് ജെറ്റിൽ പ്രിഗോഷിന്റെ ടീമിലെ മുതിർന്ന അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അതേസമയം റഷ്യൻ മിസൈലുകളാണ് അപകടത്തിന് കാരണമെന്ന് വാഷിംഗ്ടൺ വിശ്വസിക്കുന്നതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇവ പ്രാഥമിക വിവരങ്ങളാണെന്നും സംഭവത്തിൽ  അവലോകനങ്ങൾ നടന്നു വരികയാണെന്നും അവർ പറഞ്ഞു.

റഷ്യക്കുവേണ്ടി യുക്രൈന്‍യുദ്ധത്തെ മുന്നില്‍നിന്ന് നയിച്ച കൂലിപ്പട്ടാളമായ വാഗ്‌നറിന്റെ മേധാവി യെവെഗ്‌നി പ്രിഗോഷിന്‍ സായുധകലാപത്തിന് ആഹ്വാനംചെയ്തുകൊണ്ട് വിമതമേധാവിയായി മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here