പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു മരണം.പന്തളം കുളനടയിൽ എംസി റോഡിലാണ് സംഭവം. കുളനട മാന്തുക പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർ ബിജു വിലാസത്തിൽ അരുൺ കുമാർ (29), ജീപ്പ് യാത്രികയായ കൊല്ലം കോട്ടയ്ക്കൽ ലതിക ഭവനിൽ ലതിക (50) എന്നിവരാണ് മരിച്ചത്.