വെളുത്താലേ സൗന്ദര്യമാകുകയുള്ളോ? അവതാരകനെ തിരുത്തി തന്മയ.

0
59

സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ബാലതാരത്തിനായുള്ള പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാലനടി തന്മയയുടെ മറുപടി ശ്രദ്ധനേടുന്നു. സുന്ദിരയായ ദേവനന്ദയ്ക്ക് അവാർഡ് കിട്ടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി തന്മയ്ക്ക് അവാർഡ് കിട്ടി. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് അവതാരകൻ ചോദിച്ചത്. വെളുത്താൽ മാത്രമേ സുന്ദരിയാകുകയുള്ളു എന്നായിരുന്നു തന്മയയുടെ മറുപടി.

2021 സംസ്ഥാന ചലച്ചിത്ര അവാർഡിൽ വഴക്ക് എന്ന ചിത്രത്തിന് തന്മയയ്ക്ക് ആയിരുന്നു അവാർഡ് ലഭിച്ചിരുന്നത്. എന്നാൽ മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദയ്ക്കാണ് അവാർഡ് ലഭിക്കേണ്ടിയിരുന്നത് എന്ന് വാദങ്ങൾ ഉയർന്നിരുന്നു. ഇതിനെ കുറിച്ച് സിനിഫൈൽ ചാനലിലെ അവതാരകന്റെ ചോദ്യത്തിനാണ് തന്മയ മറുപടി നൽകിയത്.

അവാർഡ് കിട്ടിയതിൽ തനിക്ക് സന്തോഷമേയുള്ളൂ. പിന്നെ കളിയാക്കലുകൾ എല്ലാവർക്കും ലഭിക്കുകയില്ല. വലിയ ഉയരത്തിൽ നിൽക്കുന്നവർക്കെ അതൊക്കെ ലഭിക്കാറുള്ളു. വേണമെങ്കിൽ ഞാൻ അത്രയ്ക്കും ഉയരങ്ങളിൽ എത്തി എന്ന് എനിക്ക് വിശ്വസിക്കാം. അല്ലാതെ ഇത് ഓർത്ത് വിഷമിച്ചാൽ ഞാൻ എന്റെ സമയം കളയുകയുള്ളൂ എന്നായിരുന്നു തന്മയയുടെ മറുപടി.

പിന്നെ വെളുപ്പാണ് സൗന്ദര്യമെന്ന് ഞാൻ കരുതുന്നില്ല. ദേവനന്ദ സുന്ദരിയാണെന്ന് ചേട്ടൻ പറയുന്നു. അത് ശരിയാണ്. ദേവനന്ദയും സുന്ദരിയാണ്. വെളുത്താൽ മാത്രമാണ് നല്ലതെന്നും ചേട്ടൻ പറയുന്നു. പലർക്കും പല അഭിപ്രായവും കാണും, അവർക്കത് പറയാം. അവരത് പറയട്ടെ. ഒപ്പം തന്റെ അഭിനയ സ്വപ്നങ്ങളും തന്മയ പങ്കുവെച്ചു. തന്മയയുടെ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അവതാരകന്റെ ചോദ്യത്തിന് കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here