ഒഎംജി2 100 കോടിയിലേക്ക്;

0
73

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ OMG 2 പരാജയമാണെന്ന പ്രചരണത്തിനിടയിൽ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ കളക്ഷൻ 100 കോടി രൂപയിലേക്ക് അടുക്കുകയാണ്,ചിത്രത്തിലെ തന്റെ വേഷത്തിന് അക്ഷയ് ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോയുടെ സിഒഒ അജിത് അന്ധാരെ പറഞ്ഞു.

“OMG, സ്പെഷ്യൽ 26, ടോയ്‌ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്പത്തികമായും താരം പൂർണമായും നിക്ഷേപം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“OMG 2ന്‍റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവത്തിൽ, അത്തരമൊരു ധീരമായ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തികവും ക്രിയാത്മകവുമായ അപകടസാധ്യതകളിൽ ഞങ്ങൾക്കൊപ്പം നടന്നു” അജിത് പറഞ്ഞു.

ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്‍റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

നായകനായ അക്ഷയിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച കൊണ്ട് 84.72 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.സെന്‍സര്‍ ബോര്‍ർഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here