പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കാരണത്താൽ ജേർണലിസം വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം

0
107

തിരുവനന്തപുരം: പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കാരണത്താൽ തിരുവനന്തപുരം പ്രസ് ക്ലബിലെ ജേർണലിസം വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം. ഇക്കഴിഞ്ഞ ദിവസമാണ് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ രംഗത്ത് വന്നത്. പ്രസ് ക്ലബിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളാണ് പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പറയാനുള്ളത്.

2 ബാച്ചുകളിലായി ഓരോ ക്ലാസിലും ആകെ 40 വിദ്യാർത്ഥികളാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം പഠിക്കുന്നത്. ഈ 40 വിദ്യാർഥികൾക്കായി ആകെയുള്ളത് ഒരേയൊരു കമ്പ്യൂട്ടറും രണ്ട് ക്യാമറകളും മാത്രമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്ലാസ് മുറികളിൽ നിന്നും പ്രസ് ക്ലബിലെ ഓഡിറ്റോറിയത്തിലേക്ക് ക്ലാസ്സുകൾ മാറ്റിയതോടെയാണ് വിദ്യാർഥികളുടെ പ്രതിഷേധം ആരംഭിക്കുന്നത്.

വിഷയത്തി പ്രതികരിച്ച് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്ണൻ രംഗത്ത് വന്നിരുന്നു. വിദ്യാർത്ഥികൾ സമരം ചെയ്യുന്നത് ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലമാണ്. കുട്ടികളുടെ സമരത്തിലേക്ക് നയിച്ചത് ഡയറക്ടറെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ സമരത്തിന് കാരണം സൗകര്യ പ്രശ്‌നങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here