കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരീക്കേറ്റു. വൈപ്പിനില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയിലാണ് അപകടം. കൈകള്‍ക്ക് പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നടന് പ്ലാസ്റ്റിക് സർജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചേർന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇരുവരും തന്നെയായിരുന്നു. കഴിഞ്ഞമാസമായിരുന്നു ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നത്.