ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ രാജസ്ഥാനിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്. എംഎല്‍എമാരെ ഉദയ്പൂരിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. എംഎൽഎമാരോട് ഉദയ്പൂരിൽ എത്താൻ നേതൃത്വം ആവശ്യപ്പെട്ടതായി നേതൃത്വം അറിയിച്ചു.
ചില നേതാക്കൾ ഇന്ന് തന്നെ ഉദയ്പൂരിലെത്തും. മറ്റ് ചുലർ നാളെയോടെയും തിരിക്കും, പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സ്വതന്ത്ര എംഎൽഎമാരേയും കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്ന മറ്റ് എംഎൽഎമാരേയും റിസോർട്ടിലേക്ക് മാറ്റുമെന്നും നേതാക്കൾ അറിയിച്ചു. ജൂൺ 10 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാരോണ്‍ എസ്സല്‍ എന്ന മീഡിയ ഗ്രൂപ്പിന്റെ മേധാവി സുബാഷ് ചന്ദ്രയെ ബിജെപി മത്സരിപ്പിച്ചതോടെയാണ് രാജസ്ഥാനിൽ മത്സരം കടുത്തത്.