ചെന്നൈ: മഹിള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അപ്‌സര റെഡ്ഡി രാജിവച്ചു. കോണ്‍ഗ്രസിന് മേലുള്ള നെഹ്‌റു കുടുംബത്തിന്റെ അമിത നിയന്ത്രണം പാര്‍ട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്‌സരയുടെ രാജി. രാജിക്കത്ത് നല്‍കിയതായി അപ്‌സര ട്വിറ്ററിലൂടെ അറിയിച്ചു.
കോണ്‍ഗ്രസിന്റെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു തമിഴ്‌നാട് സ്വദേശിയായ അപ്‌സര. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റേത് മോശം പ്രകടനമാണെന്നും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തമിഴ് ജനതയില്‍ നിന്ന് ഏറെ അകലെയാണെന്നും അപ്‌സര കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് വിട്ട അപ്‌സര എഐഡിഎംകെയില്‍ ചേരുകയും ചെയ്തു.തമിഴ്‌നാട്ടില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുമെന്ന് അപ്‌സര അറിയിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.