ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യയ്ക്ക് നാലാം കിരീടം

0
86

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചു.

ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഇന്ത്യയുടെ ഗോൾവല കാത്തത് പി.ആർ ശ്രീജേഷാണ്.

സെമിയിൽ ജപ്പാനെ 4-0 ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മലേഷ്യ ദക്ഷിണ കൊറിയയെ 6-2 ന് തോൽപ്പിച്ചാണ് സോമിയിൽ നിന്ന് ഫൈനലിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here