തിരുവല്ല പരുമല കൃഷ്ണ വിലാസം സ്‌കൂളിന് സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍ കുട്ടി , ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൊലപാതക കാരണം വ്യക്തമല്ല.
അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കൊലപാതകവിവരം പോലീസില്‍ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.