പിന്നീടില്ല അപ്പോള്‍ തന്നെ പിഴ

0
77

സംസംഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചപര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ഇതിനോടകം തന്നെ ആയിരക്കണക്കിന് കേസുകള്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ആണ് പിടികൂടുന്ന സമയത്ത് തന്നെ പിഴ ഈടാക്കാനുള്ള പുതിയ നിയന്ത്രണവുമായി പോലീസ് മുന്നോട്ട് വന്നിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് പിടികൂടിയാല്‍ കുറ്റക്കാരില്‍ നിന്ന് ഉടനെ തന്നെ പീഴ ഈടാക്കാന്‍ ആണ് ഇപ്പോള്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് കേസുകള്‍ വര്‍‌ധിക്കുകയും സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്.കൊവിഡ് ചട്ടലംഘനത്തിന് ഇനി പിടിയിലായാല്‍ അവിടെ വച്ച് തന്നെ പിഴ നല്‍കണം. മാസ്ക് ഇല്ലെങ്കിൽ പിഴ 200 രൂപയാണ്. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 200 രൂപയും, ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയാൽ 500 രൂപയം ക്വാറന്റീൻ ലംഘനത്തിന് 1000 രൂപയും മാനദണ്ഡം ലംഘിച്ച് വാഹനം ഇറക്കിയാൽ 2000 രൂപയുമാണ് പിഴ.

LEAVE A REPLY

Please enter your comment!
Please enter your name here