സംസ്ഥാനത്ത് ചര്‍ച്ചാ വിഷയങ്ങളാകുന്ന മിക്ക കാര്യങ്ങളിലും അഭിപ്രായം പറയുന്നവരാണ് നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും. സമൂഹ മാധ്യമങ്ങളില്‍ കുറിക്കു കൊള്ളുന്ന പോസ്റ്റുകളിലൂടെ ഇരുവരും തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ഇരുവരും തുടരുന്ന മൗനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എമ്പുരാന്‍ വിഷയത്തില്‍ സമൂഹം ചേരി തിരഞ്ഞ് പോരാടുന്ന സാചര്യത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചത്. ‘എമ്പുരാന്‍ വിഷയത്തിലെ ചേരി തിരിവ് നമ്മുടെ മത സൗഹാര്‍ദത്തിനും സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ നിലനില്‍പ്പിനും കോട്ടം തട്ടുന്നതിനാല്‍ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒരു സര്‍വ്വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങള്‍ക്ക്കൂടി മാതൃകയാകുന്ന രീതിയില്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്… ഇതായിരുന്നു ഹരീഷ് പേരടിയുടെ ആദ്യ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍
എന്നാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്തതില്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. രാജ്യത്തെ മറ്റെന്തു വിഷയത്തിലും നിലപാടുകളുമായെത്തുന്നവര്‍ ‘എമ്പുരാനി’ല്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ ഈ വിഷയത്തില്‍ സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടിയും ജോയ് മാത്യുവും. ‘ഒന്നും പ്രതികരിക്കാതെ വായില്‍ പഴം കയറ്റി ഏതോ മാളത്തില്‍ ഒളിച്ചിരിക്കുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും…അതോ രണ്ടെണ്ണവും ജീവിച്ചിരിപ്പുണ്ടോ ആര്‍ക്കറിയാം.’ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രമെന്ന മാധ്യമ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. ഹരീഷ് പേരടിയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ജോയ് മാത്യു പ്രതികരിച്ചത്. ‘കോട്ട് ധരിച്ചാല്‍ അടിയിലുള്ള കീറിയ കോണാന്‍ മറ്റാരും കാണില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ട്. ഇതിലെ രണ്ട് പോങ്ങന്മാര്‍ കഴിഞ്ഞദിവസം പറയുന്നത് കേട്ടു,
മുഖ്യമന്ത്രി തുമ്മിയാല്‍ പോസ്റ്റിടുന്ന ജോയ് മാത്യുവിന് എന്നുരാന്‍ വിഷയത്തില്‍ മിണ്ടാട്ടമില്ലെന്ന് ! മിണ്ടാതിരുന്നത് മറ്റൊന്നും കൊണ്ടല്ല മുഖ്യമന്ത്രി തൂറിയാല്‍ അത് കോട്ടിട്ട് മൂടിപ്പിടിക്കുന്ന ഇവരുടെയൊക്കെ കരിമണലില്‍ വീണ ഈ അവസ്ഥ ആലോചിച്ചിട്ടാണ് എനിക്ക് വിഷമം. അപ്പോഴാണ് ചങ്ങാതി ഹരീഷ് പേരടി ഈ കോണാന്‍ മൂടി കോട്ടുധാരികള്‍ക്ക് വേണ്ടി ഈ പോസ്റ്റിട്ടത്. പ്രിയപ്പെട്ട കൊണാട്ട് കരക്കാരെ (കോണാന്‍ +കോട്ട് ) ഇനി നിങ്ങളുടെ വായില്‍ വെച്ചിരിക്കുന്ന പഴം നിങ്ങളുടെ ജാതിയില്‍ത്തന്നെയുള്ള മാധ്യമരാമന്നുകൂടി വിഴുങ്ങാന്‍ കൊടുക്കുക. (പ്രധാന കോണാട്ട്കാരെ കമന്റ് ബോക്‌സില്‍ കാണാം)’ രണ്ടു പേരെയും രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്നത്. ‘ഒരമ്മ പെറ്റ നട്ടെല്ലുള്ള മക്കളെ പോലെ’ എന്നാണ് ഒരാള്‍ കമന്റായി കുറിച്ചിരിക്കുന്നത്.