ഖത്തർ: 2022 ഫുട്ബോൾ ലോകകപ്പിൽ അർജന്റീനാ ജേതാക്കളായതിന് പിന്നാലെ തന്റെ വിരമിക്കലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. ലോകജേതാക്കളായ ജേഴ്സിയിൽ തുടരണമെന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നില്ലെന്നും മെസ്സി മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാൻസിനെതിരായ ഫൈനൽ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഞ്ചാം ലോകകപ്പാണ് മെസ്സി ഖത്തറിൽ പൂർത്തിയാക്കിയത്.
വർഷങ്ങളായി മുന്നിൽ കണ്ട സ്വപ്നം. വിശ്വസിക്കാനാകുന്നില്ല. മെസ്സി പറഞ്ഞു. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ വിജയത്തോടെ ഇത് തന്റെ അവസാനത്തെ ലോകകപ്പായിര്ക്കുമെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു.