അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

0
67

തിരുവനന്തപുരം• ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നു മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ‘‘പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി.’’

ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ പ്രേമികൾക്കു കാത്തിരിക്കാം.’’– മുഖ്യമന്ത്രി പ്രതികരിച്ചു. കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം തൊട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here