ചാക്കോച്ചന്റെ ‘പദ്മിനി’ ഹിറ്റിലേക്ക്!

0
77

‘പദ്മിനി’ ഒരു റൊമാന്റിക്-കോമഡി-ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ്. യുവതലമുറക്കും കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ ആവശ്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ ചേര്‍ത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിന് ഫാമിലി-യുവ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുത്. ചിത്രം റിലീസ് ചെയ്ത മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോഴേക്കും ‘പദ്മിനി’ വന്‍ ഹിറ്റിലേക്കാണ് കുതിച്ചുയരുന്നത്.

ദീപു പ്രദീപ് തിരക്കഥ രചിച്ച ചിത്രം ‘ലിറ്റില്‍ ബിഗ് ഫിലിംസ്’ന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് മനു ആന്റണിയാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആര്‍ഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, സ്റ്റില്‍സ്: ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിങ് ഡിസൈന്‍: പപ്പറ്റ് മീഡിയ, പി.ആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here