കാര്‍ഷിക മേഖലയില്‍ നൂറുമേനി കൊയ്ത് ആദിത്യന്‍.

0
68

കൊല്ലങ്കോട്: കാര്‍ഷിക മേഖലയില്‍ തിളങ്ങുകയാണ് 13 വയസ്സുകാരൻ ആദിത്യൻ. ചെറിയാണ്ടികുളമ്ബിലെ ധര്‍മരാജൻ – ജയന്തി ദമ്ബതികളുടെ ഏക മകനായ ആദിത്യന് കോവിഡ് കാലത്ത് ആരംഭിച്ചതാണ് കൃഷിയോടുള്ള അടുപ്പം.

വിതക്കുന്നത് മുതല്‍ വളംവീശി കൊയ്തെടുക്കുന്ന പണികള്‍ വരെ ഈ വിദ്യാര്‍ഥി ചെയ്യുന്നത് നാട്ടുകാര്‍ക്കും കൗതുക കാഴ്ചയാണ്.

കോഴി, താറാവ്, പ്രാവ് വളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവയിലും സജീവമാണ്. രണ്ട് വര്‍ഷം മുമ്ബ് കുട്ടി കര്‍ഷകനുള്ള അവാര്‍ഡ് കൊല്ലങ്കോട് കൃഷിഭവനില്‍നിന്ന് ലഭിക്കുകയുണ്ടായി.

വടവന്നൂര്‍ വി.ഐ.എം.എസ് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യൻ പഠനത്തിലും മുന്നിലാണ്. കാര്‍ഷിക മേഖലയില്‍ ഉയര്‍ന്ന തലത്തില്‍ പഠിക്കണമെന്നാണ് ആഗ്രഹം. കുടുംബ വകയായിട്ടുള്ള കൃഷിയിടത്തിലാണ് അച്ഛനോടൊപ്പം വിവിധ കൃഷികളില്‍ ഏര്‍പ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here