ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷ​മാ​കും; രാ​ഹു​ൽ ഗാ​ന്ധി

0
80

ന്യൂഡൽഹി: രാജ്യത്ത് ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷ​മാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി തന്റെ ട്വിറ്ററിലൂടെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാജ്യത്ത് കോ​വി​ഡ് 19 ഇ​തേ വേ​ഗ​ത​യി​ല്‍ വ്യാ​പ​നം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഓ​ഗ​സ്റ്റ് 10 ആ​കു​മ്പോ​ഴേ​ക്കും കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണം 20,00,000 ല​ക്ഷ​ത്തി​ലെ​ത്തും. മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ദൃ​ഢ​മാ​യ, കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ന​ട​പ​ടി​ക​ള്‍ എ​ടു​ക്കേ​ണ്ട​തു​ണ്ട്’_ രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ​യും ബ്ര​സീ​ലി​ന്‍റെ​യും തൊ​ട്ടു പി​ന്നി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,03,832 ആ​യി. ഇ​തി​ൽ 3,42,473പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 6,35,757 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here