ഇസ്ലാമാബാദ്: റഷ്യയില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുമെന്ന് പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി മുസാദിക് മാലിക്.
പാകിസ്ഥാന്‍ ആദ്യമായാണ് റഷ്യയില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങുന്ന സാഹചര്യത്തില്‍ പാകിസ്ഥാനും റഷ്യയില്‍നിന്ന് എണ്ണ വാങ്ങണമെന്ന് പാക് ധനമന്ത്രി ഇഷാക് ധര്‍ കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, പെട്രോളിയം മന്ത്രി റഷ്യയിലെത്തി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.