ര്യ നായകനായ ‘ജയ് ഭീമും’ പൃഥ്വിരാജ് നായകനായ ‘ജന ഗണ മന’യും പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ത സെ ജ്ഞാനവേലാണ് ‘ജയ് ഭീം’ സംവിധാനം ചെയ്‍തത്. ഡിജോ ജോസ് ആന്റണിയാണ് ‘ജന ഗണ മന’ സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ രണ്ട് ചിത്രങ്ങളെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കര്‍ണ്ണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.
കൊവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വായിച്ചും സിനിമ കണ്ടുമാണ് സമയം നീക്കിയത്. അങ്ങനെ കണ്ടതാണ് ‘ജയ് ഭീമും’ ‘ജന ഗണ മന’യും. കണ്ട രണ്ട് ചിത്രങ്ങളും ഹൃദയത്തില്‍ തൊട്ടുവെന്നും എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്‍തു. ‘ജന ഗണ മന’ ഇന്നത്തെ രാഷ്‍ട്രീയ കാപട്യത്തെ കൃത്യമായി പകര്‍ത്തിയിരിക്കുന്നുവെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്‍തു.