തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ അച്ഛനും മകളും മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജന്‍ (56), മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യയും മകനും ഗുരുതരാവസ്ഥയിലാണ്. തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.
ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ വീട്ടില്‍ നിന്ന് പുറത്തുവന്ന മകന്‍ ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.