ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു

0
78

മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകള്‍ പങ്കജത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം.

രാത്രി അമ്മിണിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പങ്കജം തന്നെയാണ് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചത്. ഇവര്‍ ഉടന്‍ വീട്ടിലേക്ക് എത്തി അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

പങ്കജത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണ്. ഇത് സ്ഥിരീകരിക്കാന്‍ പ്രതിയുടെ മെഡിക്കല്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി. എന്നാല്‍ മറ്റേതെങ്കിലും കാരണമോ സഹായമോ കൊലപാതകത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്, അമ്മിണിയുടെ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here